പൊതുജനാരോഗ്യത്തിന് ഭീഷണി: വ്യാജ ആയുര്‍വേദ കേന്ദ്രങ്ങള്‍ക്കെതിരെ എഎംഎഐ രംഗത്ത്

പൊതുജനാരോഗ്യത്തിന് ഭീഷണി: വ്യാജ ആയുര്‍വേദ കേന്ദ്രങ്ങള്‍ക്കെതിരെ എഎംഎഐ രംഗത്ത്
Jun 28, 2025 06:48 PM | By SUBITHA ANIL

പേരാമ്പ്ര: ആയുര്‍വേദത്തിന്റെ മറവില്‍ യാതൊരു അംഗീകാരവുമില്ലാതെ പ്രവര്‍ത്തിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ ഒരു വെല്‍നസ് സെന്ററില്‍ നടന്ന പൊലീസ് റെയ്ഡും അതിനെത്തുടര്‍ന്നുണ്ടായ അറസ്റ്റുകളും ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജവൈദ്യ സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യത്തിനും ആയുര്‍വേദത്തിന്റെ സല്‍പേരിനും ഭീഷണിയാണെന്ന് എഎംഎഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

'ഈ സ്ഥാപനത്തിനെതിരെ സംഘടനയുടെ സംസ്ഥാന നേതൃത്വം മുമ്പ് തന്നെ കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുകയും, എന്നാല്‍ പരാതി താഴെത്തട്ടിലേക്ക് അന്വേഷണത്തിനായി വന്നപ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായതായും എഎംഎഐ ഭാരവാഹികള്‍ പറഞ്ഞു. 'പരാതി താഴെ തട്ടിലേക്ക് വന്ന സമയത്ത്, 'അങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നില്ല' എന്ന റിപ്പോര്‍ട്ടാണ് പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചതെന്നും ഈ റിപ്പോര്‍ട്ടിന് വിരുദ്ധമായി അവിടുന്ന് ആളുകളെ പിടികൂടുകയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നതായി തെളിയുകയും ചെയ്തത് ഞെട്ടിക്കുന്നതാണെന്നും ഇത് നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ആയുര്‍വേദ മേഖലയില്‍ ഇന്ന് ധാരാളം വനിതാ ഡോക്ടര്‍മാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വ്യാജ സ്ഥാപനങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും ഈ മേഖലയിലെ വനിതാ ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കും സല്‍പ്പേരിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 'ആയുര്‍വേദം എന്ന മഹത്തായ ചികിത്സാ ശാസ്ത്രത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് പൊതുസമൂഹത്തില്‍ തെറ്റായ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും. ഇത് അത്യന്തം അപകടകരമായ സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.

വ്യാജ വൈദ്യവും, ആയുര്‍വേദത്തിന്റെ തത്വങ്ങള്‍ പാലിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും, രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ ചികിത്സാരീതികള്‍ നല്‍കി സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്യുന്നത് വ്യാപകമാണ്. ഇത് പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിയമപാലകരുടെയും ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകളും നിരീക്ഷണവും ഇല്ലാത്തതാണ് ഇത്തരം സ്ഥാപനങ്ങള്‍ പെരുകാന്‍ പ്രധാന കാരണമെന്ന് എഎംഎഐ ആരോപിച്ചു.

പൊതുജനാരോഗ്യ ബില്‍, ക്ലിനിക്കല്‍ എസ്റ്റാബ്‌മെന്റ് ആക്ട്, കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട്, എന്നിവ നിലവില്‍ വന്നിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ യാതൊരു മാനദണ്ഡങ്ങളും പരിഗണിക്കാതെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാര ലൈസന്‍സ് നല്‍കുന്നത്. 'ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുകയും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്താനും നിയമനടപടികള്‍ സ്വീകരിക്കാനും തയ്യാറാകണം. അല്ലാത്തപക്ഷം, ആയുര്‍വേദം എന്ന മഹത്തായ ചികിത്സാ ശാസ്ത്രത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും, എഎംഎഐ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ആയുര്‍വേദ ചികിത്സ തേടുന്നവര്‍ അംഗീകൃത ഡോക്ടര്‍മാരെയും സ്ഥാപനങ്ങളെയും മാത്രം സമീപിക്കാന്‍ ശ്രദ്ധിക്കണമെന്നും, വ്യാജ ചികിത്സകരെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എഎംഎഐ ഓര്‍മ്മിപ്പിച്ചു. ആയുര്‍വേദത്തിന്റെ സല്‍പേര് സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിന് ശരിയായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിനും എഎംഎഐ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ. ബി.ജി അഭിലാഷ്, എഎംഎഐ കോഴിക്കോട് സോണ്‍ സെക്രട്ടറി ഡോ. ജി.എസ് സുഗേഷ് കുമാര്‍, എഎംഎഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. കെ വിപിന്‍ദാസ്, എഎംഎഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ് ഡോ. ഷീന സുരേഷ്, എഎംഎഐ പേരാമ്പ്ര ഏരിയ സെക്രട്ടറി ഡോ. എം. മേനക എന്നിവര്‍ പങ്കെടുത്തു.



Threat to public health: AMAI takes action against fake Ayurveda centers

Next TV

Related Stories
 കാറ്റില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു

Jun 28, 2025 10:44 PM

കാറ്റില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു

ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീടിന്...

Read More >>
എംഡിഎംഎയുമായി എരവട്ടൂര്‍ സ്വദേശി ചെറുവണ്ണൂരില്‍ പൊലീസ് പിടിയില്‍

Jun 28, 2025 06:37 PM

എംഡിഎംഎയുമായി എരവട്ടൂര്‍ സ്വദേശി ചെറുവണ്ണൂരില്‍ പൊലീസ് പിടിയില്‍

മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുവണ്ണൂരില്‍ എംഡിഎംഎ യുമായി യുവാവ്...

Read More >>
വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ വിദ്യാര്‍ത്ഥിക്ക് തുണയായത് മരചില്ല

Jun 28, 2025 04:43 PM

വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ വിദ്യാര്‍ത്ഥിക്ക് തുണയായത് മരചില്ല

മറ്റു കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ...

Read More >>
കടിച്ചത് പേപട്ടി തന്നെ; ജാഗ്രത

Jun 28, 2025 03:57 PM

കടിച്ചത് പേപട്ടി തന്നെ; ജാഗ്രത

കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തില്‍ നിന്ന് കടിച്ച തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു....

Read More >>
മലയോര ഹൈവെ അപാകതകള്‍ പരിഹരിച്ചു പ്രവൃത്തി പൂര്‍ത്തികരിക്കുക

Jun 28, 2025 03:22 PM

മലയോര ഹൈവെ അപാകതകള്‍ പരിഹരിച്ചു പ്രവൃത്തി പൂര്‍ത്തികരിക്കുക

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചക്കിട്ടപാറ യൂനിറ്റ് അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി യോഗം...

Read More >>
ഡീംസ് പദ്ധതി കേരളത്തിന് സമര്‍പ്പിച്ചു

Jun 28, 2025 02:42 PM

ഡീംസ് പദ്ധതി കേരളത്തിന് സമര്‍പ്പിച്ചു

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ അസറ്റ് പേരാമ്പ്രയുമായി ചേര്‍ന്ന് ലഹരി വ്യാപനത്തിനെതിരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡ്രീംസ് (ഡ്രഗ്...

Read More >>
Top Stories










News Roundup






https://perambra.truevisionnews.com/