ചെറുവണ്ണൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ 2025 മുയിപ്പോ ത്ത് യുപി യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു.
കണ്‍വെന്‍ഷന്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എം ബാലന്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് അവാര്‍ഡ് നേടിയ പി. സി പ്രേമന്‍, മികച്ച കവിതക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് നേടിയ വി.പി ഉണ്ണികൃഷ്ണന്‍, അസറ്റ് പേരാമ്പ്രയുടെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നേടിയ അബ്ദുല്‍ ഹമീദ് വിലങ്ങില്‍ തുടങ്ങിയവരെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ഇ. കെ. സുബൈദ ഉപഹാരം നല്‍കി ആദരിച്ചു .
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ യൂണിറ്റ് രക്ഷാധികാരികളും, 75 വയസ്സ് പൂര്‍ത്തിയായ പെന്‍ഷന്‍കാരെ കെ. ബാലകൃഷ്ണനും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയായ കൈത്താങ്ങ് രണ്ടുപേര്‍ക്ക് പെന്‍ഷന്‍ നല്‍കികൊണ്ട് ബ്ലോക്ക് പ്രസിഡണ്ട് പി.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
അനിത കുന്നത്ത്, സി. സുരേന്ദ്രന്‍, കെ. കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി .വി .ആര്‍ ശൈലജ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോ .സെക്രട്ടറി .വി കെ. അമാനത്ത് നന്ദിയും പറഞ്ഞു.
Cheruvannur West Unit Convention