---
title: "മഹാത്മാ കുടുംബസംഗമം സംഘടിപ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്"
english_title: "Indian National Congress organizes Mahatma Family Gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299745/indian-national-congress-organizes-mahatma-family-gathering"
published_at: "2025-07-01T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68637d9f55458_KUTTALI.JPG"
keywords: []
---

# മഹാത്മാ കുടുംബസംഗമം സംഘടിപ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്

> **Lead Summary:** കൂത്താളി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൂത്താളി 3ാം വാര്‍ഡ് മഹാത്മാ കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ചടങ്ങ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജന്‍ കെ പുതിയടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

കൂത്താളി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൂത്താളി 3ാം വാര്‍ഡ് മഹാത്മാ കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ചടങ്ങ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജന്‍ കെ പുതിയടത്ത് ഉദ്ഘാടനം ചെയ്തു.

കുടുംബ സംഗമത്തില്‍ വാര്‍ഡ് പ്രസിഡണ്ട് വി.വി. ജിനീഷ് അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ഇ.ടി. സത്യന്‍,ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി പി. സി. രാധാകൃഷ്ണന്‍, മോഹന്‍ ദാസ് ഓണിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു, വി.മുരളി.നന്ദനം സ്വാഗതം പറഞ്ഞ ചടങ്ങിന് രാജന്‍ കുന്നത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299745/indian-national-congress-organizes-mahatma-family-gathering)