ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 42 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വനിത വ്യവസായ സമുച്ചയം ഉദ്ഘാടനം സംഘടിപ്പിച്ചു. പരിപാടി പേരാമ്പ്ര എം എല്‍ എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു വത്സന്‍ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു, സജി, വിനിഷ ദിനേശന്‍, ആലീസ്, ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നേല്‍, എഡിഎസ് സെക്രട്ടറി ഷീന പുരുഷു, കെ.കെ രാജന്‍, സലീം പൈനാട്ട്, പി.സി. സുരാജന്‍ തുടങ്ങിയവര്‍ സാംസാരിച്ചു.

Women's Industrial Complex inaugurated