കൂത്താളി: കൂത്താളി മണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. കൂത്താളി രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കുടുംബ സംഗമം കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ടി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ കെ പുതിയേടത്ത് മുഖ്യാഥിതി ആയി
.ഗ്രാമപഞ്ചായത്തില്‍ നടത്തിയ വാര്‍ഡ് വിഭാജനം എല്‍ഡിഎഫ് രാഷ്ട്രിയ ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ ചട്ടവിരുദ്ധമായ അനീതിയാണെന്ന് കൂത്താളി മണ്ഡലം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കുടുംബ സംഗമം പ്രമയത്തിലൂടെ ആരോപിച്ചു.

യുഡിഎഫ് മേഖലകളിലെ രാഷ്ട്രിയ വോട്ടുകള്‍ വിഭജിച്ച് ക്രമരഹിതവും ഭൂമി ശാസ്ത്രപരമായ അതിരുകള്‍ അട്ടിമറിച്ചും നടത്തിയ വാര്‍ഡ് രൂപീകരണത്തിന് ശക്തമായ തിരിച്ചടി പ്രാദേശിക തിരഞ്ഞെടുപ്പില്‍
ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊട്ടിപോളിഞ്ഞ റോഡും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലെ വിവേചനവും, രാഷ്ട്രിയ പക്ഷപാതവും കൂത്താളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തിയിരിക്കുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. വി.ബി രാജേഷ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, ഉന്നത വിജയികളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.
യുഡിഎഫ് ചെയര്‍മാന്‍ ഇ.ടി സത്യന്‍, പി. സി രാധാകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, പി. കെ ശ്രീധരന്‍, മഹിമ രാഘവന്‍ നായര്‍, എം് നാരായണന്‍, പ്രസി ആര്‍പ്പം കുന്നത്ത്, കെ. രാഗിത, സി.പി ബാബു, വി.എം. നാണു, എ. കെ ശ്രീധരന്‍, പി മനേഷ്, സുധീഷ് കുമാര്‍, കെ.സതീശന്‍, പ്രസന്ന ചെറുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Koothali Panchayat ward division is against the rules; Congress in Koothali constituency