ചെറുവണ്ണൂര്‍: കെ. സ്മാര്‍ട്ട് സംവിധാനത്തില്‍ വ്യാപാരികള്‍ ദുരിതത്തില്‍. വ്യാപാരിവ്യവസായി ഏകോപനസമിതി ചെറുവണ്ണൂര്‍ യൂണിറ്റ് പ്രവര്‍ത്തക സമിതി യോഗം സംഘടിപ്പിച്ചു.
വ്യാപാരികള്‍ക്ക് സൗകര്യപ്രദമായ രൂപത്തില്‍ പഞ്ചായത്തില്‍ ഒരു സഹായ കേന്ദ്രംഒരുക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ചെറുവണ്ണൂര്‍ യൂണിറ്റ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ഓഫീസുകളില്‍ കെ.സ്മാര്‍ട്ട് സംവിധാനം വന്നതോടെ വ്യാപാരികള്‍ക്ക് കിട്ടുന്ന സേവനത്തില്‍ വിഷമതകളേറി. ചെറുകിട വ്യാപാരികള്‍ ലൈസന്‍സിനായി എത്തിച്ചേരുമ്പോള്‍ ഓണ്‍ലൈനില്‍ കൂടെ മാത്രമെ ലൈസന്‍സ് പഞ്ചായത്തില്‍ നിന്നും നല്‍കുന്നുള്ളൂ വെന്നതിനാല്‍ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരുന്നു. ഇതിന് ഫീസായി അമിതചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്. ഇത് വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.
മിനിമം ലൈസന്‍സ് ഫീസ് 500 രൂപയാണ് സോഫ്റ്റ്വെയറില്‍ കാണിക്കുന്നത്. ഇതും ചെറുകിട കച്ചവടക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ടി. എം ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ രമേശന്‍, സി.മുരളി, വി. ഓ മൊയ്തി, എംകെ നാസര്‍, മാര്‍ജിന്‍ കുഞ്ഞമ്മത്, പി.എം വിനോദന്‍, വിപിന്‍ കൃഷ്ണാ, സിനി മന്ദാരം, സി. കെ. പുഷ്പ, കെ.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
K. Traders in distress in the smart systemat cheruvannur