പാലേരി: കുറ്റ്യാടി പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ച് തെറിപിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. കൂടരഞ്ഞി പുതിയാട്ടു കുണ്ടില്‍ പി.കെ അനസ് ആണ് കോഴിവിതരണ വാഹനമായ കെഎല്‍ 57 യു 2456 നമ്പര്‍ വാഹനവുമായി പിടിയിലായത്.
കഴിഞ്ഞ ദിവസം പാലേരി പാറക്കടവ് അരിയന്താരി ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് പാറക്കടവ് സ്വദേശിയായ തയ്യില്‍ കുഞ്ഞികൃഷ്ണനെ (65) യാണ് ഇടിച്ച് തെറിപിച്ചു വാഹനം നിര്‍ത്താതെ പോയത്.

പുലര്‍ച്ചെ 5 മണിക്ക് പത്ര വിതരണത്തിനായ് പോവുന്നതിനിടയിലാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
The vehicle and driver that hit the newspaper delivery man are in police custody