ചക്കിട്ടപാറ: ജൂണ്‍ 22 ന് നിലമ്പൂരിലെ സ്വകാര്യഹോട്ടലില്‍ 4-ാം നിലയില്‍ നിന്നും വീണുമരിച്ച ചക്കിട്ടപാറ പിള്ള പെരുവണ്ണ സ്വദേശി വലിയ വളപ്പില്‍ അജയ്കുമാറിന്റെ (22) മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും സിപിഐ എം ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ റൂമില്‍ നിന്നാണ് ഈ യുവാവ് അപകടത്തില്‍ പെട്ടത്. മൈസൂരില്‍ ബിരുദവിദ്യാര്‍ഥിയായ ഈ യുവാവ് എങ്ങനെ നിലമ്പൂരില്‍ എത്തിയെന്നും ലഹരിമാഫിയക്ക് ഈ മരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും വ്യക്തമാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ആയതിനാല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് അധികൃതരോട് സി പി ഐ (എം) ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടത്.

Ajay Kumar's death; CPI(M) demands a comprehensive investigation