പേരാമ്പ്ര : കൈരളി വൊക്കേഷണല്‍ ടെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി മഴ നടത്തം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി അവബോധം ഉണ്ടാക്കുകയും മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുറ്റ്യാടി ചുരത്തിനടുത്ത് ചാപ്പന്‍ തോട്ടത്തില്‍ മഴനടത്തം സംഘടിപ്പിച്ചത്.
എം എല്‍ ടി, പേഷ്യന്റ് കെയര്‍, ഒപ്‌ടോ മെട്രി കോഴ്‌സുകള്‍ പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മഴ നടത്തത്തില്‍ പങ്കെടുത്തത്. വയനാടന്‍ മലനിരകളുടെ പ്രകൃതി മനോഹാരിതയും മഴയും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായിമാറി. അധ്യാപകരായ പ്രസീത. കെ , പൊന്നിഷ, സ്വാലിഹ, ആദിത്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Kairali Vocational Training College organizes rain walk