നടുവണ്ണൂര്‍: നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരിക്കെതിരെ നടുവണ്ണൂരില്‍ ബഷീര്‍ കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രവത്തകസമിതി യോഗം സംഘടിപ്പിച്ചു.
സമൂഹത്തിന്റെ മുഖ്യപ്രശ്‌നത്തില്‍ ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യം സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുകയും ഒരു ദേശത്തിന്റെ ഭാവി അതിന്റെ യുവത്വത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലഹരി വസ്തുക്കള്‍ക്കെതിരായ പോരാട്ടം ഒരുമിച്ചു നടത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും യോഗം ആവശ്യപ്പെട്ടു.

പൊതു സമൂഹത്തില്‍ വര്‍ഗീയ വിഭാഗീയ ചിന്താഗതികള്‍ വളര്‍ത്തുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. ജൂലൈ 1 മുതല്‍ 31 വരെ മെമ്പര്‍ഷിപ്പ് മാസമായി ആചരിക്കുവാന്‍ യോഗം തീരുമാനിച്ചു. ആഗസ്ത് മാസത്തില്‍ ജനറല്‍ബോഡി യോഗവും തുടര്‍ന്ന് കുടുംബസംഗമവും നടത്തുന്നതാണ്.
ജനകീയ ദുരന്തസേന കണ്‍വീനര്‍ നാരയങ്കോട് ബഷീറിന്റെ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ചെയര്‍മാന്‍ കക്കോടി ബഷീര്‍ അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ബഷീര്‍ മോയിങ്ങല്‍, കണ്‍വീനര്‍പുനത്തില്‍ ബഷീര്‍, വൈസ് ചെയര്‍മാന്‍ നെല്ലിയോട്ട് ബഷീര്‍, ഭാരവാഹികളായ ബഷീര്‍ കുറ്റ്യാടി, നരയന്‍ങ്കോട് ബഷീര്‍, ബഷീര്‍ കുന്നുമ്മല്‍, ബഷീര്‍ തിരുമംഗലം, ബഷീര്‍ കുത്താളി, ബഷീര്‍ കോടശ്ശേരി, ബഷീര്‍ കാവുങ്ങല്‍, ബഷീര്‍ തൂണേരി, ബഷീര്‍ ചളിക്കോട്, ബഷീര്‍ മരുതേരി, ബഷീര്‍ എരമംഗലം, ഇ കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Basheer group in Naduvannur against drug addiction