പേരാമ്പ്ര: പൈതോത്ത് ജി എല്‍ പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും സംഘടിപ്പിച്ചു. പൈത്തോത്ത് ജിഎല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനം ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു നിര്‍വഹിച്ചു.
ചടങ്ങില്‍ എംപിടിഎ പ്രസിഡണ്ട് ശ്രീമതി റുബൈസ അധ്യക്ഷത വഹിച്ചു. എം.വി ഷൈമലത, ഇ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു .പ്രശസ്ത അവതാരകനും അഭിനേതാവും ഗായകനുമായ ശ്രീ നിഖിന്‍ ചന്ദ് കുട്ടികളുമായി സംവദിച്ചു.

Vidyarangam Kalasahityavedi inauguration and release of academic master plan