പേരാമ്പ്ര : പേരാമ്പ്രയിലെ വ്യാപാര മേഖലയുടെ സുപ്രധാന കേന്ദ്രമായ പേരാമ്പ്ര പഴയ മാര്‍ക്കറ്റും പരിസരവും ശോച്യാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും അധികൃതര്‍ ഇതിന് പരിഹാരം കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗമാണ് പ്രതിഷേധം അറിയിച്ചത്. ദിവസേന നൂറുകണക്കിന് ആളുകള്‍വന്നു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റും പരിസരവും അറ്റകുറ്റപണികള്‍ നടത്തുകയോ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ലന്നും യോഗം കുറ്റപ്പെടുത്തി.

അധികൃതര്‍ ഈ കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും യോഗം വിലയിരുത്തി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡണ്ട് പി.എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട്് സുരേഷ് വാളൂര്‍ അധ്യക്ഷത വഹിച്ചു. രാജീവ് തോമസ്, വിജയന്‍ ചാത്തോത്ത്, ടി.പി ചന്ദ്രന്‍, മനോജ് കുമാര്‍ പിങ്കി, ഹമീദ് ആയിലാണ്ടി, കെ.കെ മണി തുടങ്ങിയവര്‍ സംസാരിച്ചു.
Kerala Congress demands immediate solution to the deplorable condition of Perambra market