പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഭാഗമായി നടത്തുന്ന കര്‍ഷകസഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, പി.ജോന, കെ.കെ പ്രേമന്‍, കാര്‍ഷിക വികസന സമിതി അംഗം ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഹമീദ് അലിയോട്, എന്‍ പത്മജന്‍ , കുഞ്ഞിരാമന്‍ കീഴില്ലത്ത,് കൃഷി അസിസ്റ്റന്റ് മാരായ ടി.കെ രജീഷ്മ, ആര്‍ അഹല്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഫസല്‍ ബീമാ ജില്ലാ കോഡിനേറ്റര്‍ ശ്രീജ കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ചടങ്ങിന് കൃഷി ഓഫീസര്‍ നിസാം അലി സ്വാഗതം പറഞ്ഞ ചടങ്ങിന് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.ആര്‍ ജയേഷ് നന്ദിയും പറഞ്ഞു.
Farmers' councils and the Njattuvela market