പേരാമ്പ്ര: കോട്ടയം മെഡിക്കല്‍ കോളെജ് കെട്ടിടം തകര്‍ന്നു വീണുള്ള ബിന്ദുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് ഉപരോധിച്ചത്.
ഉപരോധ സമരത്തിന് നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹാഫിസ്, ട്രഷറര്‍ സയീദ് അയനിക്കല്‍, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, പഞ്ചായത്ത് ഭാരവാഹികളായ ഷക്കീര്‍ എരത്ത് മുക്ക്, യാസര്‍ കക്കാട്, അനീസ് എരത്ത് മുക്ക്, ഷൈറസ് ചങ്ങരം കണ്ടി, ഷക്കീല്‍ കക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Bindu's death; Muslim Youth League blocked the road in Perambra