പേരാമ്പ്ര: ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍.എന്‍. നല്ലൂര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു. ഗ്രന്ഥശാല സംഘ പ്രവര്‍ത്തകന്‍, അധ്യാപക നേതാവ്, കാന്‍ഫെഡ്, പെന്‍ഷനേഴ്‌സ് യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു എന്‍.എന്‍. നല്ലൂര്‍.
ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. മഹാത്മയുടെ പാലിയേറ്റീവ് പ്രവര്‍ത്തന ഉദ്ഘാടനം നല്ലൂരിന്റെ കുടുംബാംഗങ്ങളില്‍ നിന്നും പാലിയേറ്റീവ് ഉപകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് നിര്‍വ്വഹിച്ചു.

മഹാത്മാ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു. കെ.പി രാമചന്ദ്രന്‍ അനുസ്മരണ പ്രസംഗം നടത്തി. എ.കെ. ഉമ്മര്‍, എം.എം. രഘുനാഥ്, എ. ബാലകൃഷ്ണന്‍, ടി.പി. നാരായണന്‍, വി.കെ. നാരായണന്‍, ഒലിപ്പില്‍ മമ്മു, ബി.ബി. ബിനീഷ്, കൊയിലോത്ത് ശ്രീധരന്‍, കൊറ്റോത്ത് അപ്പുക്കുട്ടി, ടി.കെ രജീഷ്, ടി ശശികുറുപ്പ്, ജി സ്മിത, വി. ദാമോദരന്‍, പി.പി. ഗോപാലന്‍, രവീന്ദ്രന്‍ കിഴക്കേയില്‍, പിലാക്കാട്ട് ശങ്കരന്‍, കെ. മൊയ്തീന്‍, വി.പി. കുഞ്ഞബ്ദുള്ള, വി.പി. വേണു, പി.ടി ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹാത്മാ സെക്രട്ടറി അഷറഫ് ചിറക്കര സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാഫി ഇടത്തില്‍ നന്ദിയും പറഞ്ഞു.
N.N. Nallur commemorated by organizing a program by Aval Mahatma Cultural & Charitable Trust