പേരാമ്പ്ര: ഇന്‍സൈറ്റ് സെന്റര്‍ ഫൈന് ആര്‍ട്സ് പേരാമ്പ്ര സൗജന്യ വാട്ടര്‍ കളര്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
കുട്ടികളിലെ ചിത്രകലയെ പ്രോത്സാഹിപ്പിക്കുക, വാട്ടര്‍ കളര്‍ മീഡിയത്തെ ജനകീയമാക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായ് സംഘടിപ്പിക്കുന്ന ക്ലാസ് 12-7-2025 ശനിയാഴ്ച ഇന്‍സൈറ്റ് സെന്റര്‍ ഫൈന് ആര്‍ട്സിന്റെ പേരാമ്പ്രയിലെ ചിത്രകലാവിദ്യാലയത്തില്‍ വെച്ച് നടക്കും.

ആദ്യം പേര് നല്‍കുന്ന 30 കുട്ടികള്‍ക്കാണ് ക്ലാസില്‍ പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് 8590588911, 9961112690 എന്നീ നമ്പറില്‍ ബന്ധപ്പെടുവാന്‍ ഡയറക്ടര്‍മാരായ രഞ്ജിത്ത് പട്ടാണിപ്പാറ, പ്രജീഷ് പേരാമ്പ്ര എന്നിവര്‍ അറിയിച്ചു.
Free water color painting training class at perambra