പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അര്‍ഹരായ കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് നല്‍കി 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'വീബോണ്ട് ' മാതൃകയായി.
സ്‌കൂളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠനോപകരണങ്ങള്‍ നല്‍കി സഹായിക്കുന്ന 'ഒപ്പം' പദ്ധതിയിലേക്കാണ് വീബോണ്ട് പഠനകിറ്റ് സംഭാവന നല്‍കിയത്.

ചടങ്ങില്‍ വീ ബോണ്ട് സഹപാഠിയും വടകര ഡിവൈഎസ്പി യുമായ ആര്‍. ഹരിപ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു. ചെയര്‍മാന്‍ കെ.കെ. വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.സി. ബാബു, സീനിയര്‍ അധ്യാപകന്‍ പി.ബി. ഹരിപ്രമോദ്, ചിത്ര, കെ.എം സുനില്‍, പി. മനോജ് , ശോഭ കല്ലോട്ട്, ശ്രീകുമാരി, ഒ. അനിത തുടങ്ങിയവര്‍ സംസാരിച്ചു.
കണ്‍വീനര്‍ ജലജ ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ അശോകന്‍ മഹാറാണി നന്ദിയും രേഖപ്പെടുത്തി.
The We Bond Alumni Association provided a study kit to Perambra Higher Secondary School