പേരാമ്പ്ര: കോടേരിച്ചാല്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിഭാ സംഗമവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു ഫുള്‍ എ പ്ലസ് / മെഡിക്കല്‍ എന്‍ട്രന്‍ന്‍സ് വിജയികളെയും അനുമോദിച്ചു.
ദേശീയ അധ്യാപക ജേതാവ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ ഗംഗാധരന്റെ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എന്‍.എസ് ഷീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി രവീന്ദ്രന്‍, ജാനു കണിയാങ്കണ്ടി, കോടേരി കുഞ്ഞനന്തന്‍ നായര്‍, പി.കെ റഷീദ്, സുരേഷ് പാലോട്ട്, പി.എസ് ബാബു, രേഷ്മ പൊയില്‍, കദീശ, ലക്ഷ്മി, കെ. അശോക് കുമാര്‍, സായുജ് അമ്പലക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Talent Gathering and Awareness Class