കോഴിക്കോട് : ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകസഭ ഞാറ്റുവേല ദിനാചരണ സമാപന ഉദ്ഘാടനം നടന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി അഡ്വ. പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നു വരണമെന്നും കാര്‍ഷിക മേഖലയില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികളില്‍ ഫാര്‍മേഴ്‌സ് അസോസിയേഷനെ പോലുള്ള സന്നദ്ധ സംഘടനകളുടെ പങ്കാളിത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
യോഗത്തില്‍ എഫ്എഒഐ മഹിളാ വിഭാഗം ദേശീയ പ്രസിഡന്റ് ദേവകി അധ്യക്ഷത വഹിച്ചു. അഡ്വ. ആനന്ദ കനകം മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതി അംഗം കെ.പി ശ്രീശന്‍, എഫ്എഒഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു, ദേശീയ വൈസ് പ്രസിഡണ്ട് കീഴലത്ത് കുഞ്ഞിരാമന്‍, എഫ്എഒഐ കലാവിഭാഗം സംസ്ഥാന കോഡിനേറ്റര്‍ ശ്രീനി നടുവത്തൂര്‍, എ കുഞ്ഞായന്‍ കുട്ടി, എഫ്എഒഐ മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി വല്‍സല മങ്കട ഇന്ദിരാജിമാരാര്‍, എഫ്എഒഐ കലാവിഭാഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ ശശി കണ്ണമംഗലംം നിര്‍മ്മല കെ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Farmers' Forum - Inauguration of the Conclusion of the Nijattuvela Day Celebration