ചക്കിട്ടപാറ: പെരുവണ്ണാമൂഴി ചക്കിട്ടപാറ ചെമ്പ്ര റൂട്ടില്‍ മലയോര ഹൈവേ നിര്‍മ്മാണം സുതാര്യമായി നടത്തണമെന്നു ബിജെപി പഞ്ചായത്ത് കമ്മറ്റി ചക്കിട്ടപാറയില്‍ സംഘടിപ്പിച്ച പൊതു യോഗം ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ യോഗം ഉദ്ഘാടനം ചെയ്തു.
വി.വി.രാജന്‍ അധ്യക്ഷത വഹിച്ചു. റോഡിന്റെ വികസനത്തിനായി മുന്‍പ് സര്‍ക്കാര്‍ പൊന്നും വില നല്‍കി ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി സംരംക്ഷിച്ചു കൊണ്ടു വേണം ഹൈവേ നിര്‍മ്മാണം നടത്തേണ്ടത്.

റോഡിന്റെ സ്ഥലം കൈയേറിയവരെ സംരംക്ഷിക്കുന്ന നയം സ്വീകരിക്കുന്ന ഇടത് വലത് രാഷ്ട്രീയ നേതൃത്വങ്ങളുടേയും ജനപ്രതിനിധികളുടെയും നിലപാടിനെ പ്രക്ഷോഭത്തിലൂടേയും നിയമപരമായും നേരിടുമെന്നും, ചക്കിട്ടപാറ ടൗണില്‍ റോഡിന്റെ വീതി നിര്‍ണയത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലന്നും യോഗം മുന്നറിയിപ്പ് നല്‍കി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബാബു പുതുപ്പറമ്പില്‍ മലയോര ഹൈവേ നിര്‍മ്മാണ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. നേതാക്കളായ ഡി.കെ.മനു, കെ.കെ.രജീഷ്, കെ.എം.സുധാകരന്‍, തറേമ്മല്‍ രാജേഷ്, പ്രകാശ് മലയില്‍, ജുബിന്‍ ബാലകൃഷ്ണന്‍, പ്രകാശന്‍ കോമത്ത്, മോഹനന്‍ ഇല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
BJP demands transparent construction of hilly highway