ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംടിപ്പിച്ചു. ചടങ്ങ്ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. ആര്‍. രാഘവന്‍ അധ്യക്ഷത വഹിച്ചു.

കാര്‍ഷിക സര്‍വകലാശാല, കൃഷി വകുപ്പ് ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നും ചെറുവണ്ണൂര്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ സംഭരിച്ച തെങ്ങ്, കവുങ്ങ്,കുരുമുളക്, വിവിധ ഫലവൃക്ഷതൈകള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിതരണം നടത്തി.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍പി. മോനിഷ, വാര്‍ഡ് അംഗങ്ങളായ എ. ബാലകൃഷ്ണന്‍, എ.കെ. ഉമ്മര്‍, എം. എം രഘുനാഥ്, ഇ.ടി ഷൈജ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കര്‍ഷക സഭയില്‍ കൃഷി ഓഫീസര്‍ വിവിധ പദ്ധതികള്‍ വിശദീകരിക്കുകയും കര്‍ഷക പ്രതിനിധികളായ കെ.ടി പത്മനാഭന്‍, നാരായണ കുറുപ്പ്, എന്നിവരും കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഇ. ബാലകുറുപ്പ്, ഗംഗാധരന്‍ കൊയിലോത്, വി.കെ മൊയ്ദു, ഒ.മമ്മു, ടി.വി.ബാബു എന്നിവരും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി. ഹിബ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് ടി.എന്‍ അശ്വിനി നന്ദിയും പറഞ്ഞു.
Njattuvela Chantha and Karshaka Sabha in Cheruvannur Grama Panchayat