പേരാമ്പ്ര : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം പേരാമ്പ്ര ഡിവൈഎസ്പി, എന്‍ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പ്രധാനധ്യാപകന്‍ വി അനില്‍ അധ്യക്ഷത വഹിച്ചു.
പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, കെ.പി മുരളികൃഷ്ണദാസ്, പി.കെ രവിത, വി സാബു, വിനില ദിനേശ്, എം.കെ ലിനീഷ്, ഷിജി ബാബു, എ.എസ് ആന്‍ലിയ, കമ്പനി കമാന്റര്‍ ടി.സി പാര്‍വ്വതിരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന, ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത കേഡറ്റുകളായ എസ്.ജെ കൃഷ്ണപ്രിയ, എം.കെ അഭിഷേക്, പി അഭിനവ്, എസ്.ആര്‍ ഹൃദിന്‍കൃഷ്ണ, വി ഹരിനന്ദന, എസ് സംഹിത എന്നിവരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
New batch of student police cadets inaugurated