---
title: "സയ്യിദ് ഹൈദരലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു "
english_title: "Syed Hyder Ali organized a memorial service and a prayer meeting panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32135/syed-hyder-ali-organized-a-memorial-service-and-a-prayer-meeting-panthirikkara"
published_at: "2022-03-16T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231cc558af95_0000 WATERMARK.jpg"
keywords: []
---

# സയ്യിദ് ഹൈദരലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു 

> **Lead Summary:** **പന്തിരിക്കര: **പന്തിരിക്കര ശാഖ യൂത്ത് ലീഗ് സയ്യിദ് ഹൈദരലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉപദ്യക്ഷന്‍ സയ്യിദ് അലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിയാസ് പന്തിരി അധ്യക്ഷത വഹിച്ചു. പുറവൂര്‍ ഉസ്താദ് പ്രാര്‍ത്തന നേതൃത്വം നിര്‍വ്വഹിക്കുകയും, വി.പി. കുഞ്ഞബ്ദുള്ള തളീക്കര മുഖ്യ പ്രഭാഷണവും നടത്തി.

## Article Content

**പന്തിരിക്കര: **പന്തിരിക്കര ശാഖ യൂത്ത് ലീഗ് സയ്യിദ് ഹൈദരലി തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉപദ്യക്ഷന്‍ സയ്യിദ് അലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിയാസ് പന്തിരി അധ്യക്ഷത വഹിച്ചു. പുറവൂര്‍ ഉസ്താദ് പ്രാര്‍ത്തന നേതൃത്വം നിര്‍വ്വഹിക്കുകയും, വി.പി. കുഞ്ഞബ്ദുള്ള തളീക്കര മുഖ്യ പ്രഭാഷണവും നടത്തി.

കെ.ടി. ലത്തീഫിന്റെ വീട്ടില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഉപദ്യക്ഷന്‍ എസ്.പി. കുഞ്ഞമ്മദ്, കെ.ടി. ലത്തീഫ്, ശിഹാബ് കന്നാട്ടി, അസീസ് കുന്നത്ത്, റഷീദ്, വി.പി. നിസാര്‍, കെ. റഷീദ് കുനിയില്‍, കെ.കെ. മുഹമ്മദ്, മുഹമ്മദ് കുന്നത്ത്, ശരീഫ് പന്തിരി, ഇ.കെ. കുഞ്ഞാലി ഹാജി, ടി.എം.അസീസ് എന്നിവര്‍ സംസാരിച്ചു. സി.പി. ശംസുദ്ധീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പി. ജാഫര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32135/syed-hyder-ali-organized-a-memorial-service-and-a-prayer-meeting-panthirikkara)