---
title: "ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചെറുവണ്ണൂരില്‍ സബ്ജില്ലാ തല ഗണിത ക്വിസ് മത്സരം നടത്തി"
english_title: "Government High School  Cheruvannur conducted a sub-district level maths quiz competition "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35539/government-high-school-cheruvannur-conducted-a-sub-district-level-maths-quiz-competition"
published_at: "2022-04-03T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62493cc36741c_MATHS1.jpg"
keywords: []
---

# ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചെറുവണ്ണൂരില്‍ സബ്ജില്ലാ തല ഗണിത ക്വിസ് മത്സരം നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍:** ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചെറുവണ്ണൂരിന്റെ 85ാം വാര്‍ഷികാഘോഷം, പ്രധാനാധ്യാപകന്‍ ടി.പി. പ്രകാശന്റെ യാത്രയയപ്പ് എന്നിവയോടനുബന്ധിച്ച് സ്‌കൂള്‍ ഗണിതശാസ്ത്രക്ലബ്ബ് സബ്ജില്ലാതല ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചെറുവണ്ണൂരിന്റെ 85ാം വാര്‍ഷികാഘോഷം, പ്രധാനാധ്യാപകന്‍ ടി.പി. പ്രകാശന്റെ യാത്രയയപ്പ് എന്നിവയോടനുബന്ധിച്ച് സ്‌കൂള്‍ ഗണിതശാസ്ത്രക്ലബ്ബ് സബ്ജില്ലാതല ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.

പ്രധാനാധ്യാപകന്‍ ടി.പി. പ്രകാശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡയറ്റ് ലക്ചറര്‍ പ്രേംജിത്ത് ക്വിസ് നയിച്ചു.

കൊഴുക്കല്ലൂര്‍ കെജിഎംഎസ്‌യുപി സ്‌കൂളിലെ ടി. അഫിയ ഒന്നാം സ്ഥാനവും, ചെറുവണ്ണൂര്‍ ജിഎച്ച്എസിലെ അദ്വൈത് കൗശിക് രണ്ടാം സ്ഥാനവും നേടി.

പയ്യോളി എസ്എന്‍ബിഎംജിയുപിഎസിലെ തേജ മഹി, കൊഴുക്കല്ലൂര്‍ കെജിഎംഎസ്‌യുപി സ്‌കൂളിലെ എ.ജി. നീലാംബരി എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിട്ടു.

പരിപാടിയില്‍ അധ്യാപകന്‍ ഷാജി സ്വാഗതവും ഗണിത ക്ലബ് കണ്‍വീനര്‍ റിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35539/government-high-school-cheruvannur-conducted-a-sub-district-level-maths-quiz-competition)