പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക് ജൈവകര്‍ഷക കൂട്ടായ്മകളും സംയുക്തമായി സംഘടിപ്പിക്കുന്ന ജൈവ പച്ചക്കറി വിപണന മേള ഏപ്രില്‍ 11 , 12 , 13 തീയ്യതികളില്‍ ബാങ്ക് മാളില്‍ നടക്കുന്നു.

പേരാമ്പ്രയിലും പരിസരങ്ങളിലുമുള്ള കര്‍ഷകര്‍ ഉദ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍ നേരിട്ട് ശേഖരിച്ചാണ് മേളയില്‍ വിപണനം നടത്തുന്നത്.
പേരാമ്പ്ര ബാങ്ക് മാളില്‍ നടന്ന ചടങ്ങില്‍ വിപണന മേള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.
മാനന്തവാടി ഐസിഡിഎസ് ഓഫീസര്‍ ബാവ ആദ്യവില്പന ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.ടി.അഷ്‌റഫ്, ചക്കിട്ടപ്പാറ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. നൗഷാദ്, സെക്രട്ടറി കെ.കെ. ബിന്ദു, പി.വി. വിപിന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Organic Vegetable Marketing Fair jointly organized by Perambra Block Panchayat and Chakkitapara Service Co-operative Bank Organic Farmers Associations