മലയോര ഹൈവേ അനാസ്തക്കെതിരെ ചക്കിട്ടപ്പാറ ആക്ഷന്‍ കമ്മിറ്റി കെ ആര്‍ എഫ്ബി ഓഫീസ് ഉപരോധിക്കും

മലയോര ഹൈവേ അനാസ്തക്കെതിരെ  ചക്കിട്ടപ്പാറ ആക്ഷന്‍ കമ്മിറ്റി കെ ആര്‍ എഫ്ബി ഓഫീസ് ഉപരോധിക്കും
Apr 20, 2022 12:11 PM | By Perambra Editor

പേരാമ്പ്ര: മലയോര ഹൈവേയുടെ അലൈന്‍മെന്റ് തയ്യാറാക്കുന്ന കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്തക്കെതിരെ ഏപ്രില്‍ 25 ന് കോഴിക്കോട് കെ ആര്‍ എഫ്ബി ഓഫീസ് ഉപരോധിക്കും.ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 15 ജനപ്രതിനിധികളും ചേര്‍ന്ന് നടത്തുന്ന ഉപരോധ സമരത്തിന് പിന്തുണ നല്‍കാന്‍ ചെമ്പനോട, പൂഴിത്തോട്, പെരുവണ്ണാമൂഴി മേഖലകളില്‍ രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

നിര്‍ദ്ദിഷ്ട അലൈന്‍മെന്റൊയ മുളളന്‍കുന്ന് പെരുവണ്ണാമൂഴി ലൈന്‍ സര്‍വ്വേ ചെയ്യാം എന്ന് പറഞ്ഞ് നീട്ടി കൊണ്ടുപോയി പ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് ആണ് കേരളാ റോഡ് ഫണ്ട് ബോര്‍ഡിന് ഉള്ളത്. ആരുടെ എന്ത് സ്വാധീനത്തിലാണ് ഇവര്‍ ഈ തലതിരിഞ്ഞ നിലപാട് സ്വീകരിക്കുന്നത് എന്നറിയാന്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് താല്പര്യം  ഉണ്ടെന്ന്  ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

പുതിയതായി നടത്തിയ അലൈന്‍മെന്റില്‍ ജാനകിക്കാടിന് സമീപം ചെങ്കുത്തായ സ്ഥലത്ത് വലിയ ഒരു പാലം നിര്‍മ്മിക്കുന്ന ഫണ്ട് മതി മുള്ളന്‍കുന്ന്-ചെമ്പനോട- പെരുവണ്ണാമൂഴി 7 കി. മി മുഴുവന്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുവാനെന്ന് യോഗം ചൂണ്ടിക്കാട്ടി.അതേ പോലെ ഇവര്‍ പറയുന്ന വനം വകുപ്പിന്റെ തടസ്സം ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന് യാതൊരു എതിര്‍പ്പും ഇല്ല എന്നും  നഷ്ടപ്പെടുന്ന ഭൂമിക്ക് പകരം ഭൂമി കിട്ടിയാല്‍ മതി എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് തയ്യാറാണ് എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്.

ഭൂമാഫിയയുടേയും, മറ്റ് സ്വാധീനങ്ങളാലും ഈ റൂട്ട് നഷ്ടപ്പെടുവാന്‍ ഇടവരുകയാണെങ്കില്‍ നീതി ലഭിക്കുവാന്‍ ഹൈക്കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു.

കണ്‍വീനര്‍ കെ.എ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സി.കെ. ശശി ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് അഗം എം.എം. പ്രദീപന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ആവള ഹമീദ്, രാജീവ് തോമസ്, ഫ്രാന്‍സിസ് കിഴക്കരക്കാട്ട്, സബില്‍ ആണ്ടൂര്‍, ടോമി മണ്ണൂര്‍, സാബു മലയാറ്റൂര്‍, ടോമി വള്ളിക്കാട്ടില്‍, ജോബി ഇടച്ചേരില്‍, സോജി വാലുപറമ്പില്‍, മാത്യു വാഴം പ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.


KRFB office will be cordoned off by Chakkitapara Action Committee against the hilly highway Ignorance

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories