പേരാമ്പ്ര : ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇനി മാനാഞ്ചിറയില്‍ ഇറങ്ങി വിശ്രമിക്കാം, ചായ കുടിക്കാം, പ്രാഥമിക കാര്യങ്ങളും നിര്‍വഹിക്കാം.

ടൂറിസം വകുപ്പിന്റെ 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായാണ് കോര്‍പറേഷന്‍ സഹകരണത്തില്‍ ടോയ്ലറ്റ് സംവിധാനമുള്‍പ്പെടെ മാനാഞ്ചിറയില്‍ ഒരുക്കിയത്.
അടുത്ത മാസത്തോടെ 'ടേക്ക് എ ബ്രേക്ക്' പ്രവര്‍ത്തനക്ഷമമാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും പ്രത്യേകം ടോയ്ലെറ്റ് ബ്ലോക്കുകളുണ്ട്.
വിശ്രമിക്കാന്‍ മുറികളും സജ്ജീകരിച്ചു. ചായ, തണുത്ത പാനീയങ്ങള്‍, ചെറു കടികള്‍ തുടങ്ങിയവ ലഭിക്കുന്ന കഫേയും ഇതിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്.
മാനാഞ്ചിറയില്‍ ഡിഡിഇ ഓഫീസ് ഭാഗത്തോട് ചേര്‍ന്നാണ് 'ടേക്ക് എ ബ്രേക്ക്' കേന്ദ്രം നിര്‍മിച്ചത്. കുടുംബശ്രീക്ക് നടത്തിപ്പ് നല്‍കാനാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
ഇതനുസരിച്ച് ലഭിച്ച പ്രൊപ്പോസലുകളില്‍ ഉടന്‍ തീരുമാനമെടുത്ത് അടുത്ത മാസത്തോടെ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
നഗരത്തില്‍ പല ഇടങ്ങളിലും വിശ്രമ സൗകര്യത്തോടെ 'ടേക്ക് എ ബ്രേക്ക്' നിര്‍മാണം തുടങ്ങി.
'Take a break' in Mananchira too