---
title: "കോഴിക്കോട് ജില്ലയില്‍ വിവിധ ഇടങ്ങളിലെ ഭക്ഷ്യപദാര്‍ത്ഥ നിര്‍മ്മാണ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന "
english_title: "food safty serching many shops in perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/42835/food-safty-serching-many-shops-in-perambra"
published_at: "2022-05-14T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627fe663df14a_00000000  NEW CARD copy.JPG"
keywords: []
---

# കോഴിക്കോട് ജില്ലയില്‍ വിവിധ ഇടങ്ങളിലെ ഭക്ഷ്യപദാര്‍ത്ഥ നിര്‍മ്മാണ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന 

> **Lead Summary:** **പേരാമ്പ്ര: **ഇന്ന് കോഴിക്കോട് ജില്ലയില്‍ മൊടക്കല്ലൂര്‍, കൂത്താളി, ആയഞ്ചേരി, കല്ലോട്, തീക്കുനി, കീഴല്‍ എന്നിവിടങ്ങളിലായി ഭക്ഷ്യവകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു.

## Article Content

**പേരാമ്പ്ര: **ഇന്ന് കോഴിക്കോട് ജില്ലയില്‍ മൊടക്കല്ലൂര്‍, കൂത്താളി, ആയഞ്ചേരി, കല്ലോട്, തീക്കുനി, കീഴല്‍ എന്നിവിടങ്ങളിലായി ഭക്ഷ്യവകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു.

ഇവയില്‍ ലൈസന്‍സ് ഇല്ലാത്ത പ്രവര്‍ത്തിച്ച ആകെ 20 ഓളം സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി സ്വീകരിച്ചു. ലൈസന്‍സില്ലാതെയും ശുചിത്വ മാനദ്ണ്ഡങ്ങള്‍ പാലിക്കാതെയും സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

ലൈസന്‍സ് ഇല്ലാത്ത പ്രവര്‍ത്തിച്ച കെപിഎ ഫിഷ് ഹാള്‍ കൂത്താളി, സികെഎം ഫിഷ് ഹാള്‍ കൂത്താളി, കീഴല്‍ യു.പി സ്‌കൂള്‍ അടുത്തുള്ള തട്ടുകട എന്നിവയും

ലൈസന്‍സ് ഇല്ലാതെയും വൃത്തി ഹീനവുമായി പ്രവര്‍ത്തിച്ച വള്ളില്‍ ഫിഷ് സ്റ്റാള്‍ കൂത്താളി, കെഎസി ഫ്രൂട്ട് ആന്റ് കല്ലോട്, ദോശ കഫെ ആന്റ് മലബാര്‍ ഫാസ്റ്റ് ഫുഡ് ആയഞ്ചേരി

നിയമ ലംഘനങ്ങള്‍ നടത്തിയ കെ.കെ വെജിറ്റബിള്‍ തീക്കുനി, ചില്ലീസ് ബേക്കറി ആന്റ് കൂള്‍ബാര്‍ പേരാമ്പ്ര എന്നി സ്ഥാപനങ്ങളെ കോമ്പൗണ്ടിങ്ങിനു വിധേയമാക്കും.

കെസി വെജിറ്റബിള്‍ എന്ന സ്ഥാപനത്തില്‍ നിന്നും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ 12 കവര്‍ പാല്‍ നശിപ്പിച്ചു.കെകെ വെജിറ്റബിള്‍ എന്ന സ്ഥാപനത്തില്‍ നിന്നും 5കെജി മോശം പച്ചക്കറികള്‍ നശിപ്പിച്ചു. വള്ളില്‍ ഫിഷ് സ്റ്റാള്‍ സ്ഥാപനത്തില്‍ നിന്ന് 3കെജി ചീഞ്ഞ മത്സ്യം എന്നിവ നശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/42835/food-safty-serching-many-shops-in-perambra)