പ്രകൃതിയുടെ ജലസമൃദ്ധിക്കൊപ്പം സഞ്ചാരികള്‍ക്ക് വിസ്മയമൊരുക്കി തോണിക്കടവ്

പ്രകൃതിയുടെ ജലസമൃദ്ധിക്കൊപ്പം സഞ്ചാരികള്‍ക്ക് വിസ്മയമൊരുക്കി തോണിക്കടവ്
Oct 10, 2021 08:26 PM | By Perambra Admin

പേരാമ്പ്ര: മലനിരകള്‍ക്ക് തഴെ ജലവിതാനങ്ങള്‍, മഞ്ഞിന്‍ പുതപ്പണിയുന്ന സായാഹ്നങ്ങള്‍, മേഘങ്ങളും ചെറുകുന്നുകളും പച്ചപ്പിന്റെ പരവതാനി വിരിച്ച് നിങ്ങളെ കാത്തുനില്‍ക്കുന്നു. കോവിഡിന്റെ വിരസതയകറ്റി മനസിനും ശരീരത്തിനും കുളിര്‍മയേകാന്‍ ഇതാ തോണിക്കടവ് വിനോദസഞ്ചാരകേന്ദ്രം.

മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന വാച്ച് ടവറും, ജലാശയത്താല്‍ ചുറ്റപ്പെട്ട പ്രദേശവും, ശാന്തമായ ജലാശയവും, പച്ചപ്പും ഹൃദ്യമായ അനുഭവമാണ്. പ്രകൃതിക്ക് ഒട്ടും പോറലേല്‍പ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്തിയാല്‍ അത് ഒരു അനുഭവം തന്നെയാണ്, പറഞ്ഞറിയിക്കാനാവാത്ത അനുഭവം.


കല്യാണ ഫോട്ടോ ഷൂട്ടുകള്‍ക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവിടാനും അവധി ദിനങ്ങള്‍ ആഘോഷമാക്കാനും നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്.

ടിക്കറ്റ് കൗണ്ടര്‍, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റര്‍, ഗ്രീന്‍ റൂം, മാലിന്യ സംസ്‌കരണ സംവിധാനം, കുട്ടികളുടെ പാര്‍ക്ക്, ബോട്ട് ജെട്ടി, ലാന്‍ഡ് സ്‌കേപ്പിങ്, ഇരിപ്പിടങ്ങള്‍, കൂടാരങ്ങള്‍ തുടങ്ങിയവയാണ് സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്.


ഇതിനു തൊട്ടടുത്താണ് കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്.

കക്കയം മലനിരകളും, ബോട്ട് സര്‍വീസിന് അനുയോജ്യമായ കുറ്റ്യാടി റിസര്‍വോയറിന്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഹൃദയ ദ്വീപിലേക്കുള്ള സസ്പന്‍ഷന്‍ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇത് കൂടി പൂര്‍ത്തിയാവുമ്പോള്‍ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറും. താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് പേരാമ്പ്ര ചെമ്പ്ര വഴിയും തോണിക്കടവിലേക്കെത്താം.

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു ദിവസം കൊണ്ട് തന്നെ അയല്‍വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താം.

2014 ല്‍ ആണ് തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. 3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍വ്വഹണ ചുമതല. ടൂറിസം മാനേജ്‌മെന്റ് കമ്മറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നത്.

The boat dock amazes the tourists with its abundance of natural water

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>