പ്രതിസന്ധികള്‍ക്കിടയിലും എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ദേവപ്രിയയെ അനുമോദിച്ചു

പ്രതിസന്ധികള്‍ക്കിടയിലും എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ദേവപ്രിയയെ അനുമോദിച്ചു
Oct 13, 2021 02:28 PM | By Perambra Editor

 പേരാമ്പ്ര : ഐഡിയല്‍ ഐടിഐയും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ദേവപ്രിയ കെ.രാജീവ് കായണ്ണയെ ദുര്‍ഗാഷ്ടമിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് അനുമോദിച്ചു.

വീട്ടിലെ പ്രതിസന്ധികള്‍ക്കിടയിലും പഠനത്തിന് സമയം കണ്ടെത്തി ഉന്നത വിജയം കൈവരിച്ച ദേവ പ്രിയയെ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹരിദാസന്‍ വൈദിക് ഉപഹാരം നല്‍കി ആദരിച്ചു.

ചന്ദ്രന്‍ വൈദിക് അധ്യക്ഷനായിരുന്നു. കെ.എം. ഹിതേഷ് വൈദിക്, പി.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഐഡിയല്‍ പ്രിന്‍സിപ്പാള്‍ ലിഷ ഹിതേഷ്, സ്വാഗതവും രമേശന്‍ കായണ്ണ നന്ദിയും പറഞ്ഞു.

Congratulations to Devapriya who scored A + in the entire subject for SSLC despite the crisis

Next TV

Related Stories