പേരാമ്പ്ര ബൈപാസ് നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്

പേരാമ്പ്ര ബൈപാസ് നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്
Jun 30, 2022 07:04 PM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്ര പട്ടണത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാവുമെന്ന് കരുതുന്ന പേരാമ്പ്ര ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്.

ഗതാഗക്കുരുക്കിനാല്‍ ബുദ്ധിമുട്ടുന്ന പേരാമ്പ്രക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ സഫലമാവുക.

പേരാമ്പ്രയുള്‍പ്പെടുന്ന കിഴക്കന്‍ മലയോര മേഖലയുടെ വികസന കുതിപ്പില്‍ ബൈപ്പാസ് പ്രധാന പങ്ക് വഹിക്കും.

കിഫ്ബി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നതിനും റോഡ് നിര്‍മ്മാണത്തിനുമായി 47.65 കോടിയാണ് കിഫ്ബി അനുവദിച്ചത്.

പേരാമ്പ്ര-കുറ്റ്യാടി റോഡില്‍ കല്ലോട് ചേനായി റോഡ് ജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച് കക്കാട് പള്ളി വരെയുള്ള 2.78 കിലോമീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി ആധുനിക രീതിയില്‍ ഇരട്ടവരിയായാണ് ബൈപാസ് റോഡ് നിര്‍മ്മിക്കുന്നത്.


ഏഴ് മീറ്ററാണ് ടാറിംഗ് വീതി. ബാക്കിഭാഗം കാല്‍നടയാത്രാ സൗകര്യം ഒരുക്കുന്നതിനും ഓവുചാല്‍ സംവിധാനത്തിനും വേണ്ടിയുള്ളതാണ്. ഓവുചാല്‍, ഓവുപാലം എന്നിവയുള്‍പ്പെടെ ബൈപാസ് റോഡിന്റെ 60 ശതമാനം പണി പൂര്‍ത്തിയായി.

ചിരുത കുന്ന് ഭാഗത്തെ കയറ്റം കുറച്ച് റോഡ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയാണ് ഇനി പ്രധാനമായും നടക്കാനുള്ളത്.

ഇവിടെ വെള്ളിയോടന്‍ കണ്ടി റോഡും തിരുവോത്ത് റോഡും മുറിച്ചു കടക്കുന്ന ഭാഗത്ത് രണ്ട് റോഡുകളും താഴ്ത്തി നിര്‍മ്മിക്കേണ്ടതുണ്ട്. ഈ ഭാഗത്ത് 200 മീറ്ററോളം ഭാഗം മണ്ണെടുത്ത് ഉയരം കുറക്കുന്ന പ്രവര്‍ത്തി നടക്കേണ്ടതുണ്ട്.


ബൈപ്പാസിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രവര്‍ത്തി പൂര്‍ത്തിയായി വരുന്നു. ഡിബിഎം ആന്‍ഡ് ബിസി നിലവാരത്തിലുള്ള റോഡാണ് നിര്‍മ്മിക്കുന്നത്.

കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാവാനുണ്ട്. മഴ കഴിയുന്നതോടെ ടാറിംഗ് പ്രവൃത്തി ആരംഭിക്കും.

അവശേഷിക്കുന്ന ഭാഗത്ത് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബൈപ്പാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്.

ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി ഡിസംബറോടെ കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറാനാണ് ലക്ഷ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്തത്.

Perampra Bypass construction nears final stage

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>