---
title: "സര്‍ക്കാര്‍ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ്; ഐഎന്‍ടിയുസി "
english_title: "Government is sabotaging worker welfare activities; INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/58717/government-is-sabotaging-worker-welfare-activities-intuc"
published_at: "2022-08-01T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7928561564_1intuc.jpg"
keywords: []
---

# സര്‍ക്കാര്‍ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ്; ഐഎന്‍ടിയുസി 

> **Lead Summary:** **ചെറുവണ്ണൂര്‍:** സര്‍ക്കാര്‍ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണെന്ന് ഐഎന്‍ടിയുസി ആരോപിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** സര്‍ക്കാര്‍ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണെന്ന് ഐഎന്‍ടിയുസി ആരോപിച്ചു.

ക്ഷേമനിധി ബോര്‍ഡുകളെ രാഷ്ട്രീയവല്‍ക്കരിച്ചും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അപാകതയും കാണിക്കുന്ന സര്‍ക്കാര്‍ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ആരോപിച്ചു.

ചെറുവണ്ണൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കെ.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.

അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. സി.കെ. ബാലന്‍, പി.വി. ദിനേശ്, കെ.പി. വേണു ഗോപാലന്‍, എം.കെ. സുരേന്ദ്രന്‍, വി.പി. സുരേഷ്, എം. കേളപ്പന്‍, പങ്കജം, വിനോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/58717/government-is-sabotaging-worker-welfare-activities-intuc)