ഡിഎന്‍എ പരിശോധനയൊന്നും നോക്കണ്ട, ഞങ്ങളുടെ മൊതല്‍ തന്നാല്‍ ഇര്‍ഷാദിനെ തിരിച്ചു തരാം

ഡിഎന്‍എ പരിശോധനയൊന്നും നോക്കണ്ട, ഞങ്ങളുടെ മൊതല്‍ തന്നാല്‍ ഇര്‍ഷാദിനെ തിരിച്ചു തരാം
Aug 5, 2022 09:07 PM | By RANJU GAAYAS

പേരാമ്പ്ര : ഡിഎന്‍എ പരിശോധനയൊന്നും നോക്കണ്ടന്നും ഞങ്ങളുടെ മൊതല്‍ (സ്വര്‍ണ്ണം) തിരിച്ചു തന്നാല്‍ ഇര്‍ഷാദിനെ തിരിച്ചു തരാമെന്നും ഇന്നലെയും വിളിച്ചറിയിച്ചതായ് പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംഘം തട്ടി കൊണ്ടുപോയ ഇര്‍ഷാദിന്റെ പിതാവ് നാസര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊയിലാണ്ടി കടല്‍ തീരത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ യും ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ യും മാച്ച് ചെയ്തതായി പൊലീസ് പ്രഖ്യാപനം വന്ന ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ഇര്‍ഷാദിന്റെ ഇളയ സഹോദരന്‍ ദുബൈയിലുള്ള അര്‍ഷാദിനോടാണ് ഫോണില്‍ കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി നാസര്‍ ഈ വിവരം അറിയിക്കുന്നത്.

കൂടെ ഇര്‍ഷാദിന്റെ പഴയ ഒരു ഫോട്ടോ കൂടി അയച്ച് കൊടുക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇര്‍ഷാദ് ചെറുപ്പം മുതല്‍ നന്നായി നീന്തുന്ന ആളാണ്.

നല്ല കുത്തൊഴുക്കുള്ള പുഴയില്‍ പോലും ഏത് മലവെള്ളത്തിലും നീന്താന്‍ കഴിയുന്ന ഇര്‍ഷാദിനെ കൈകാലുകള്‍ കെട്ടിയിട്ട് വെളളത്തിലിട്ടാല്‍ പോലും നീന്താന്‍ കഴിയുന്ന ആളാണ് ഇര്‍ഷാദെന്നും കൊന്നതിന് ശേഷമോ അല്ലെങ്കില്‍ മയക്കിയതിന് ശേഷമോ വെള്ളത്തിലിട്ടതാകാമെന്നും ബസുക്കള്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത് വകവെക്കാതെ ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.


ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇര്‍ഷാദിന്റെ മാതാപിതാക്കള്‍ മകനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കടല്‍ത്തീരത്തുനിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡി എന്‍ എ പരിശോധനയില്‍ ഇത് ഇര്‍ഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്. ഇര്‍ഷാദിന്റെത് കൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും പറയുന്നത്. കൊടുവള്ളി സ്വദേശി സ്വാലിഹാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Don't look at any DNA test, give us our total and we will get back Irshad

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>