ലൈഫ് പദ്ധതിയില്‍ അവഗണ; വീട്ടമ്മയും മകനും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

ലൈഫ് പദ്ധതിയില്‍ അവഗണ; വീട്ടമ്മയും മകനും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
Aug 9, 2022 11:12 AM | By RANJU GAAYAS

ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ലൈഫ് പദ്ധതിയില്‍ അവഗണിക്കുന്നു എന്നാരോപിച്ച് വീട്ടമ്മ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കക്കറമുക്ക് റോഡില്‍ കുതിരപ്പെട്ടി ഭാഗത്ത് കുന്നത്ത് മീത്തല്‍ ഷര്‍ലി (46) ആണ് പത്തു വയസുകാരനായ മകനോടൊപ്പം കുത്തിയിരിപ്പ് സമരം നടത്തിയത്.

അഹര്‍തപ്പെട്ടവരെ തഴഞ്ഞ് ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതായി ഷര്‍ലി ആരോപിച്ചു. ഗ്രാമപഞ്ചായത്തില്‍ മെച്ചപ്പെട്ട വീടുള്ളവര്‍ക്കും ജോലിയുള്ളവര്‍ക്കും ജോലിയുള്ള മക്കളുള്ളവര്‍ക്കും ലിസ്റ്റ് ആദ്യ പരിഗണന നല്‍കി തന്നെയും മറ്റുള്ളവരെയും പിന്തള്ളിയ നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

തന്റെ വയസ് കുറച്ചാണ് ലിസ്റ്റിലുള്ളതെന്നും ലൈഫ് പദ്ധതിക്ക് പരിഗണിക്കുമ്പോള്‍ വയസും ഒരു ഘടകമായതിനാല്‍ അതും തനിക്ക് പ്രതികൂലമായി വന്നിട്ടുണ്ടെന്നും ഷര്‍ലി പറഞ്ഞു. താന്‍ പതിനഞ്ച് വര്‍ഷത്തോളമായി വീടിന് അപേക്ഷിച്ച് അധികൃതരുടെ പിന്നാലെ നടക്കുന്നുവെന്നും പല കാരണങ്ങള്‍ പറഞ്ഞ് ഇതുവരെ വീട് അനുവദിച്ച് കിട്ടിയില്ലെന്നും ഷര്‍ലി പറഞ്ഞു.

സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത് സ്ഥലം വാങ്ങുകയായിരുന്നു. അത് ജപ്തി നടപടികള്‍ വരെയെത്തി. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയിലാണ് ഒരു ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള ഇവരുടെ കുടുംബം കഴിയുന്നത്. പാമ്പ് തുടങ്ങിയ ജീവികളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ബുധനാഴ്ച മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഷെര്‍ലി പറഞ്ഞു.


ഇന്ന് കാലത്ത് മുതല്‍ വൈകിട്ട് വരെയാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സമരത്തിന് പിന്തുണ അര്‍പ്പിച്ച് എത്തി. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, ആര്‍എംപിഐ പേരാമ്പ്ര എരിയ ചെയര്‍മാന്‍ എം.കെ. മുരളീധരന്‍, എസ്ടിയു സംസ്ഥാന കമ്മിറ്റി അംഗംസി.പി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടയില്‍ പങ്കെടുക്കാന്‍ ചെറുവണ്ണൂരിലെത്തിയ റവന്യൂ മന്ത്രി കെ. രാജന് പരാതി നല്‍കിയിട്ടുണ്ട്. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് മന്ത്രി അറിയിച്ചതായി ഷര്‍ലി പറഞ്ഞു.

എന്നാല്‍ ക്ലേശഘടകങ്ങള്‍ അനുസരിച്ച് തയ്യാറാക്കിയ ലിസ്റ്റില്‍ ഷെര്‍ലി ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍ഗണനാ ക്രമം അനുസരിച്ച് അവര്‍ക്ക് വീട് ലഭിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Ignore the Life Plan; The housewife and her son staged a sit-in in front of Cheruvannur Gram Panchayat

Next TV

Related Stories
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

Apr 26, 2024 07:33 PM

അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ്...

Read More >>
ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

Apr 26, 2024 02:03 PM

ഓപ്പൺ വോട്ട് നിർത്തിവെച്ച നിർദേശം റദ്ദാക്കി

കോഴിക്കോട് ജില്ലയിൽ ഓപ്പൺ വോട്ട് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ നിർദേശം...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

Apr 26, 2024 01:22 PM

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ 12 മണിയോടെ 35 % പോളിംഗ്

പല ബൂത്തുകളിലും വോട്ടു ചെയ്യാൻ നീണ്ട ക്യൂ. പോളിംഗ് നടക്കുന്നത്...

Read More >>
#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

Apr 26, 2024 09:44 AM

#Election | ചൂടിനെ ചെറുക്കാൻ; വോട്ടർമാർക്ക് ദാഹജലം ഏർപ്പെടുത്തി സർഗ എടവരാട്

പൊള്ളുന്ന വെയിലിൽ ഇളനീർ ജ്യൂസാണ് രാവിലെ മുതൽ നൽകി...

Read More >>
#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

Apr 26, 2024 09:04 AM

#Election | വാല്യക്കോട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി

ഏറെ സമയത്തിന് ശേഷം 158 ലെ പ്രശനം പരിഹരിച്ചെങ്കിലും 159 ൽ യന്ത്രം മാറ്റുന്ന പ്രവർത്തിയിലാണ്...

Read More >>