---
title: "കൃഷ്ണഭക്തിയില്‍ ആറാടി പേരാമ്പ്രയും"
english_title: "Aaradi perampra in devotion to Krishna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62609/aaradi-perampra-in-devotion-to-krishna"
published_at: "2022-08-18T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe6741c2499_1_kkkkkkkkk.jpg"
keywords: []
---

# കൃഷ്ണഭക്തിയില്‍ ആറാടി പേരാമ്പ്രയും

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര നഗരത്തെ കൊച്ചമ്പാടിയാക്കി മാറ്റി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജന്മാഷ്ടമി ആഘോഷിച്ചു . നൂറു കണക്കിന് കൃഷ്ണവേഷമണിഞ്ഞ പിഞ്ചുകുഞ്ഞുങ്ങളും , ഗോപികമാരും , കൃഷ്ണ ജീവിതത്തെ ചിത്രീകരിച്ച നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ശോഭായാത്രയില്‍ ആയിരക്കണക്കിന് ഭക്തന്മാര്‍ അണിനിരന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര നഗരത്തെ കൊച്ചമ്പാടിയാക്കി മാറ്റി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജന്മാഷ്ടമി ആഘോഷിച്ചു . നൂറു കണക്കിന് കൃഷ്ണവേഷമണിഞ്ഞ പിഞ്ചുകുഞ്ഞുങ്ങളും , ഗോപികമാരും , കൃഷ്ണ ജീവിതത്തെ ചിത്രീകരിച്ച നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ശോഭായാത്രയില്‍ ആയിരക്കണക്കിന് ഭക്തന്മാര്‍ അണിനിരന്നു.

കോവിട് മഹാമാരിക്ക് ശേഷമുള്ള ശ്രീകൃഷ്ണ ജയന്തി ഭക്തി നിര്‍ഭരമായി. ഗോപികാനൃത്തവും, കൈകൊട്ടി കളിയും, ഭജനയും പാടി പേരാമ്പ്ര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആബാലവൃദ്ധം ജനങ്ങള്‍ ഒത്തുചേര്‍ന്നു. വൈകുന്നേരം അഞ്ചു മണി മുതല്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ ടൗണില്‍ ശോഭായാത്ര കാണാന്‍ വന്‍ ജനാവലി നേരത്തെ തന്നെ എത്തി ചേര്‍ന്നിരുന്നു.

കാര്‍വണ്ണത്തില്‍ മയില്‍പീലി ചൂടിയ കൃഷ്ണന്മാരും ഗോപികമാരും നാടും നഗരവും അമ്പാടിയായി മാറ്റി. വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിച്ച ഘോഷയാത്രകള്‍ കല്ലോട് വയങ്ങോട്ടുമ്മല്‍ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു.

ശോഭായാത്രയ്ക്ക് ബാലഗോകുലം, സ്വാഗത സംഘം ഭാരവാഹികളായ പി.സി. സുരേന്ദ്രനാഥ്K കെ.ഇ. സേതുമാധവന്‍, ഇ.വി. രാജീവന്‍ , കെ.എം. ബാലകൃഷ്ണന്‍ , കെ.പി. കുഞ്ഞിക്കണ്ണന്‍, ടി.പി. വിജയരാജന്‍, സി.സി. ദാമോദരന്‍, പി. പത്മിനി, ആര്‍.പി. ശ്രീരാജ് , കെ.കെ. സുനോജന്‍ , കെ. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പെരിഞ്ചേരിക്കടവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയ്ക്ക് കെ. കെ. രജീഷ്, എം. ഭാസ്‌ക്കരന്‍, ടി.പി. വിജിഷ്, കെ. നാരായണക്കുറുപ്പ് ,സനുലാല്‍ ആഞ്ജനേയ, അമല്‍ കൃഷ്ണ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62609/aaradi-perampra-in-devotion-to-krishna)