പേരാമ്പ്ര: പൂജ അവധി ദിനങ്ങളില്‍ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പാക്കേജുകള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി. ഇന്നായിരുന്നു യാത്രയുടെ തുടക്കം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച വൈകുന്നേരം തിരിച്ചെത്തിയ ഈ യാത്രയില്‍ തുഷാരഗിരി, പൂക്കോട് തടാകം, വനപര്‍വ്വം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാളെ മൂന്നാറിലേക്ക് (1900/-) രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര താമരശ്ശേരി യൂണിറ്റില്‍ നിന്ന് 6.30 മണിക്ക് ആരംഭിക്കുന്നു.
7.15 ന് കോഴിക്കോട് എത്തുന്ന സംഘം അന്നേ ദിവസം ആതിരപ്പള്ളി - വാഴച്ചാല്‍ - തുമ്പര്‍മുഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു മൂന്നാറില്‍ എത്തുന്നു. യാത്രയുടെ രണ്ടാം ദിവസം മൂന്നാറിലെ പ്രധാന ഹില്‍ സ്റ്റേഷനുകള്‍, മാട്ടുപ്പെട്ടി - കുണ്ടള ഡാം - ടീ മ്യൂസിയം - മൂന്നാര്‍ ഗാര്‍ഡന്‍ - ടീ കമ്പനി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 7.30 ന് തിരികെ മടങ്ങുന്നു.
പിറ്റേ ദിവസം വെളുപ്പിന് 5 മണിയോടെ കോഴിക്കോട് എത്തിച്ചേരും. യാത്രയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിശദമായ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യൂണിറ്റുമായി ബന്ധപ്പെടുക : 9544477964, 9846100728
Do you want to go on a cheap excursion? KSRTC also ready to travel during Puja holidays