മുംബൈയിലെ പ്രമുഖ മലയാളി വ്യവസായി ബോംബെ ബാലന്‍ അന്തരിച്ചു

മുംബൈയിലെ പ്രമുഖ മലയാളി വ്യവസായി ബോംബെ ബാലന്‍ അന്തരിച്ചു
Nov 24, 2022 08:32 PM | By RANJU GAAYAS

 പേരാമ്പ്ര : മുംബൈയിലെ പ്രമുഖ മലയാളി വ്യവസായി പേരാമ്പ്ര സ്വദേശി ബോംബെ ബാലന്‍ എന്ന എ.വി. ബാലന്‍ (85) മുംബൈ ചെമ്പൂര് അന്തരിച്ചു. പ്രമുഖ നക്ഷത്ര ഹോട്ടലുകളായ ഹോട്ടല്‍ റോയലിന്റെയും ഇംപീരിയലിന്റെയും ഉടമയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് പാലേരിയില്‍ നിന്ന് മുംബൈയിലേക്ക് ചേക്കേറി സ്വപ്രയത്നം കൊണ്ട് അവിടെ വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ മുംബൈലിലെത്തുന്ന മലയാളികള്‍ക്കും വിശിഷ്യാ കോഴിക്കോട്ടുകാര്‍ക്കും ഒരു അത്താണിയായിരുന്നു ബോംബെ ബാലന്‍.

നിരവധി പേരാമ്പ്രക്കാരെ വിദേശങ്ങളിലും മുംബൈയിലും കൊണ്ടുപോയി അവരെ ജിവിതത്തിന്റെ ഉന്നതിയില്‍ എത്തിക്കാന്‍ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. പല പ്രമുഖരായ പ്രവാസി വ്യവസായികളെയും കൈപിടിച്ചുയര്‍ത്തിയത് ബാലനാണ്.

ചികിത്സ ആവശ്യങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും മുംബൈയിലെത്തിയിരുന്നവര്‍ക്ക് ടാറ്റ ആശുപത്രിയില്‍ ചികിത്സയും മറ്റ് സൗകര്യങ്ങളും ഇദ്ദേഹം ഒരുക്കികൊടുത്തിരുന്നു. കലാ സാംസ്‌ക്കാരിക മേഖലയിലുള്ളവര്‍ക്ക് നല്ല പിന്തുണയുമായി ഇദ്ദേഹം എന്നും ഉണ്ടായിരുന്നു.

ഇവരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. മലയാളം ഹിന്ദി സിനിമ മേഖയിലെ പ്രമുഖരുമായും ക്രിക്കറ്റ് ലോകവുമായും നല്ല സൗഹൃദം ഉണ്ടായിരുന്ന ബാലന്‍ മലയാള സിനിമയിലെ എം.ടി, മോഹന്‍ലാല്‍, തിലകന്‍, സെവന്‍ ആര്‍ട്സ് വിജയകുമാര്‍ എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

ബോംബെ ബാലനെ കുറിച്ച് മോഹന്‍ലാല്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. പാലേരി തോട്ടത്താംകണ്ടിയില്‍ പരേതരായ അറക്കിലാട്ട് വയലില്‍ കണ്ണന്റെയും മാണിയുടെയും മകനാണ്.

പേരാമ്പ്ര കൈതക്കലില്‍ കണ്ണന്‍ വില്ലയിലായിന്നു താമസം. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് മുംബൈയില്‍ നടന്നു. ഭാര്യ ജാനകി. മക്കള്‍ സതീഷ്, രതീഷ് (ഇരുവരും ബിസിനസ്സ്), സവിത(ദുബൈ). മരുമക്കള്‍ സീമ (മുംബൈ), രൂപാളി (മുംബൈ), മഹേന്ദ്രന്‍ (ബംഗലുരു). സഹോദരന്‍ എ.വി. കുഞ്ഞിരാമന്‍.

Mumbai's leading Malayali businessman Bombay Balan passed away

Next TV

Related Stories
 സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

May 11, 2025 11:31 PM

സേനാംഗങ്ങള്‍ക്കായുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
 കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

May 11, 2025 06:05 PM

കാറും ട്രാവലര്‍വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ്...

Read More >>
വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

May 11, 2025 05:06 PM

വാര്‍ഷികാഘോഷം സംഘടിപ്പിച്ച് ഭൂമിക റെസിഡന്റ്സ് അസ്സോസിയേഷന്‍

ജാനു തമാശ ടീം നിധിലാല്‍, സുധന്‍ താത്തോത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം...

Read More >>
ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

May 11, 2025 05:00 PM

ദേശീയ അംഗീകാരങ്ങളുടെ നിറവില്‍ എഐഎംഐ

ദേശീയ ഇന്റേണ്‍ഷിപ്പ് ട്രയ്‌നിംഗ് പ്രോഗ്രാം എന്‍എടിഎസ് ദേശീയ സ്‌ക്കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയായ...

Read More >>
കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 12:48 PM

കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories