പേരാമ്പ്ര: തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം.

കേരളത്തിലെ തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് യന്ത്രവല്‍കൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ കാരയാട് സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
ചങ്ങരോത്ത് പഞ്ചായത്തിലെ പൊതുവയലില്‍ തെങ്ങ് കയറ്റത്തിനിടയില്‍ അപകടത്തില്‍പ്പെട്ട പ്രവീണിന് ഇന്‍ഷ്വറന്‍സ് ഫോറം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പലഭാഗങ്ങളിലും സ്‌കൂളുകളില്‍ നിന്ന് അപകടങ്ങള്‍ സംഭവിച്ച് യാതൊരു ആനുകൂല്യവും ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈത്താങ്ങാവുന്ന തരത്തിലായിരിക്കണം ഗവണ്മെന്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജു ആവള, ബാബു അരിക്കുളം, പ്രദീപന്‍ വാല്യക്കോട്, സലീഷ് മാഹി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രമേശന്‍ പാലേരി നന്ദിയും പറഞ്ഞു.
Insurance coverage should be provided for the student children of coconut plantation workers perambra