പേരാമ്പ്ര: ചെറുവണ്ണൂര്‍ കക്കറമുക്ക് കരുണാ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ കീഴില്‍ കരുണാ പാലിയേറ്റീവ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
ദുബൈ കരുണ കമ്മിറ്റി കിഡ്‌നി രോഗിക്കുള്ള ധനസഹായം ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷാ ഗണേഷില്‍ നിന്നും കരുണയ്ക്കു വേണ്ടി എം.പി. സന്തോഷ് ഏറ്റുവാങ്ങി.
ദുബായ് കരുണാ കമ്മിറ്റി സി.എം. അഷ്‌റഫ് സംഭാവന ചെയ്ത പാലിയേറ്റീവ് ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു കരുണയ്ക്ക് സമര്‍പ്പിച്ചു.
കക്കറ മുക്കിലെ വ്യാപാരി വ്യവസായി മീത്തലെ കക്കറ കുഞ്ഞബ്ദുല്ല ഹാജിക്കുള്ള പൊന്നാട ജില്ലാ വ്യാപാരി വ്യവസായി പ്രവര്‍ത്തക സമിതി അംഗം ടി.എം. ബാലന്‍ അണിയിച്ചു.
എന്‍. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം എ.കെ. ഉമ്മര്‍, എം.വി. മുനീര്‍, ബാബു ചാലില്‍ മീത്തല്‍, കെ.സി. മൊയ്തു, തറമ്മല്‍ അഷ്‌റഫ്, ജിസിസി കോഡിനേറ്റര്‍ പി.പി. മൊയ്തു, വി.കെ. കുഞ്ഞമ്മദ്, പ്രശാന്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
തറമല്‍ ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. ഗോപാലന്‍ നന്ദിയും പറഞ്ഞു.
Karuna Palliative Medical Center started functioning perambra