ചെറുവണ്ണൂര്‍: ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനു തീ പിടിച്ചു.

ചെറുവണ്ണൂര്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്ങാട്ട് മീത്തല്‍ അനീഷിന്റെ ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപം കുട്ടിയിട്ട ഈര്‍ന്ന മരത്തിനാണ് തീ പിടിച്ചത്.
ഇന്ന് രാവിലെ 3.30 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. തീ ആളിക്കത്തുന്നത് കണ്ട് അത് വഴിപോയ ലോറിയിലെ ഡ്രൈവര്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ രണ്ട് യുണിറ്റ് വാഹനം എത്തി തീ അണച്ചു. പെട്ടെന്ന് തീ അണക്കാനായത് ടൗണിലെ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു.
തീ ഉണ്ടായതിന്റെ കാരണം വ്യക്തമല്ല ഉദ്ദേശം മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഐ. ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ. നൗഷാദ്, എ. ഷിജിത്ത്, പി.വി. മനോജ്, ഇ.എം. പ്രശാന്ത്, ആര്‍. ജിനേഷ്, പി.ആര്‍. സത്യനാഥ്, എ.കെ. ഷിഗിന്‍ ചന്ദ്രന്‍, കെ.പി. വിപിന്‍, ഹോം ഗാര്‍ഡ്മാരായ പി.സി. അനീഷ് കുമാര്‍, എഎം. രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
A bamboo tree planted by a child caught fire near the furniture shop cheruvannur