ബാലുശേരി: കോട്ടൂര്‍ ഫെസ്റ്റിന്റെ ഭാഗമായി അംഗന്‍വാടി കലോത്സവം സംഘടിപ്പിച്ചു.

കൂട്ടാലിട ടികെ നഗറില്‍ സംഘടിപ്പിച്ച അംഗന്‍വാടി കലോത്സവം 'തേന്‍ തുള്ളി ' നാടക സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 32 അംഗന്‍വാടികളില്‍ നിന്നായി 400 ഓളം കുട്ടികള്‍ ' തേന്‍തുള്ളി 'യില്‍ ആടിപ്പാടി. ഒ. ബിന്ദു റാണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം കെ.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഷൈന്‍, സിന്ധു കൈപ്പങ്ങല്‍, എം.കെ. മനോഹരന്‍, എം. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Anganwadi Kalotsavam was organized as part of Kotoor Fest