പാലേരി: ചങ്ങരോത്ത് ജവഹര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ പരിചരണം 23 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സഹയാത്ര പാലിയേറ്റീവ് ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

ജവഹര്‍ പാലിയേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദീര്‍ഘകാലം പാലിയേറ്റീവ് നെഴ്‌സായി പ്രവര്‍ത്തിച്ചു വരുന്ന എം.കെ. ജൂലിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
പാലിയേറ്റീവ് പരിശീലകന്‍ അബ്ദുളള നാദാപുരം ക്ലാസെടുത്തു. വി.പി ഇബ്രാഹിം, ഇ.സി സന്ദീപ്, ഷൈലജ ചെറുവോട്ട്, സന്തോഷ് കോശി, ലിജു പനംകുറ്റിക്കര, എം.സി ജലജ, രഷിത രാജേഷ്, അഷറഫ് മാളിക്കണ്ടി തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു.
കണ്‍വീനര്‍ പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ എന്‍.സി അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
Organized Palliative Volunteer Training