ചെറുവണ്ണൂര്‍: എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം കൊടിയേറി.

ഫെബ്രുവരി 13 മുതല്‍ 20 വരെ ഉത്സവം ആഘോഷിക്കും. ദീപാരാധന, തായമ്പക, നേര്‍ച്ചവിളക്ക്, പ്രഭാഷണം എന്നിവയുണ്ടാകും.
17-ന് നെല്ലളവ്, ദീപാരാധന, തായമ്പക, അടിയന്തര വിളക്ക്, കുളങ്ങര ഭഗവതിക്ക് അരിചൊരിയല്‍, നാടകം, 18-ന് തുലാഭാരം, ശ്രീഭൂതബലി, പ്രസാദ ഊട്ട്, ദീപാരാധന, തായമ്പക, വെടിക്കെട്ട്, നാട്ടരങ്ങ്, ഏകപാത്ര നാടകം എന്നിവ നടത്തും.
19-ന് തുലാഭാരം, പ്രസാദ ഊട്ട്, ഇളനീര്‍വെപ്പ്, ശ്രീഭൂതബലി, താലപ്പൊലി, തളികക്കളി, ദീപാരാധന, തായമ്പക, പാണ്ടിമേളത്തോടെ എഴുന്നള്ളത്ത്, കനലാട്ടം ഇളനീരാട്ടം, അന്നദാനം എന്നിവയും ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
edakkayil theru mahaganapathi temble was flaged off for the shivarathri maholsav at cheruvannur