പെരുവണ്ണാമൂഴി: കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ ബജറ്റിനെതിരെയും കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും കര്‍ഷക സംഘത്തിന്റെ (കെഎസ്‌കെടിയു) നേതൃത്വത്തില്‍ കരിദിനാചരണത്തിന്റെ ഭാഗമായി പന്തിരിക്കരയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ധര്‍ണ്ണ കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എം.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ഏരിയാ കമ്മറ്റി അംഗം എ.കെ. സദാനന്ദന്‍ അദ്ധ്യക്ഷനായി.
സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെ.വി. കുഞ്ഞിക്കണ്ണന്‍, കര്‍ഷക സംഘം മേഖലാ സെക്രട്ടറി പി.സി സന്തോഷ്, അബ്ദുള്‍ സലാം, കെ.സാബു, എ.പി ബിപിന്‍ എന്നിവര്‍ സംസാരിച്ചു
കെ.വി സുജീപ്, വി.എം ബാബു, എം.വി പങ്കജാക്ഷന്‍, പി.സി ലെനിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Evening dharna against central budget at Pandirikara