കടിയങ്ങാട് : കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന അഡ്വ. പി. ശങ്കരന്റെ 3-ാം ചരമവാര്‍ഷികം ആചരിച്ചു.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലത്ത് കടിയങ്ങാട്ടെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനം യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രായി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, രാജന്‍ മരുതേരി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, കാവില്‍ പി. മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.എസ്. സുനില്‍കുമാര്‍, പി.എം. പ്രകാശന്‍, പ്രകാശന്‍ കന്നാട്ടി, ഇ.ടി. സത്യന്‍, സത്യന്‍ കല്ലൂര്‍, കെ.വി. രാഘവന്‍, ഇ.ടി. സരീഷ്, എന്‍. ജയശീലന്‍, സി.കെ. രാഘവന്‍, അരുണ്‍ കിഴക്കയില്‍, പി.ടി. വിജയന്‍, ഷാജു പൊന്‍പറ, എന്‍.എസ് നിധീഷ്, പി.സി. രാധാകൃഷ്ണന്‍, ഇ.സി. സന്ദീപ്, ബാബു തത്തക്കാടന്‍, വിനോദന്‍ കല്ലൂര്‍, കെ. ശ്രീനാഥ് കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.
Changaroth Mandal Congress Committee Adv. P. Sankaran organized the commemoration