---
title: "പോരാട്ടം കനക്കുമ്പോഴും കുശലം പറഞ്ഞ് സ്ഥാനാര്‍ത്ഥികള്‍ "
english_title: "Even when the fight is over, the candidates are making jokes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100290/even-when-the-fight-is-over-the-candidates-are-making-jokes"
published_at: "2023-02-28T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc7611cfae_1_ak.jpg"
keywords: []
---

# പോരാട്ടം കനക്കുമ്പോഴും കുശലം പറഞ്ഞ് സ്ഥാനാര്‍ത്ഥികള്‍ 

> **Lead Summary:** ** ചെറുവണ്ണൂര്‍:** ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് കക്കറമുക്കില്‍ പോളിംഗ് വാശിയോടെ തന്നെ മുന്നേറുന്നു.

## Article Content

** ചെറുവണ്ണൂര്‍:** ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് കക്കറമുക്കില്‍ പോളിംഗ് വാശിയോടെ തന്നെ മുന്നേറുന്നു.

വോട്ടര്‍മ്മാരെ സ്വീകരിക്കാന്‍ 3 സ്ഥാനാര്‍ത്തികളും പോളിംഗ് സ്‌റ്റേഷന് മുന്നില്‍ തന്നെയുണ്ട്.

വാശിയേറിയ മത്സരം നടക്കുമ്പോഴും മൂവരും കുശലം പറഞ്ഞാണ് നില്‍ക്കുന്നത്.

കക്കറ മുക്കില്‍ പോളിംഗ് 70 ശതമാനം. ഉച്ചക്ക് ഒന്നരയോടെ ഇവിടെ പോളിംഗ് ശതമാനം 68.43 കടന്നു. രോഗികളുമായുള്ള വരവ് ഇപ്പോഴും തുടരുകയാണ്.

കാലത്ത് മുതല്‍ ഉച്ചവരെ കനത്ത പോളിംഗായിരുന്നു ഇവിടെ. ഉച്ചയോടെ അല്പം കുറവ് വന്നിട്ടുണ്ട്. ബൂത്ത് ഒന്നിലാണ് കൂടുതല്‍ പോളിംഗ് നടന്നത്. ഇവിടെ 70 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്നു.

പോളിംഗ് അവസാനിക്കുമ്പോഴേക്കും 95 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ കണക്ക് കൂട്ടല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100290/even-when-the-fight-is-over-the-candidates-are-making-jokes)