---
title: "അവധിക്കാല അധ്യാപക സംഗമം "
english_title: "Holiday teachers meet at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205806/holiday-teachers-meet-at-nochad"
published_at: "2024-05-17T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647251078902_1_class.JPG"
keywords: []
---

# അവധിക്കാല അധ്യാപക സംഗമം 

> **Lead Summary:** **പേരാമ്പ്ര:** പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തുന്ന അവധിക്കാല അധ്യാപക സംഗമം ഹൈസ്‌കൂള്‍ വിഭാഗം ഗണിതത്തിന്റെ പരിശീലനം നൊച്ചാട് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ വച്ച് നടന്നു.

## Article Content

**പേരാമ്പ്ര:** പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തുന്ന അവധിക്കാല അധ്യാപക സംഗമം ഹൈസ്‌കൂള്‍ വിഭാഗം ഗണിതത്തിന്റെ പരിശീലനം നൊച്ചാട് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ വച്ച് നടന്നു.

പരിശീലന പരിപാടി ഹൈസ്‌കൂള്‍ പ്രധാനധ്യാപിക എം ബിന്ദു ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് അധ്യാപകരായ സി.പി സബീല്‍, പി.കെ നദീറ, ആര്‍.കെ. ഫസലുല്‍ ബാരി എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

കെ. ഷാജിമ സ്വാഗതവും കെ.ടി ഷിജി നന്ദിയും പറഞ്ഞു. മാറിയ പാഠപുസ്തകങ്ങള്‍ ടീച്ചര്‍ ടെക്സ്റ്റ് പരിചയപ്പെടലും ക്ലാസ്സ് വിനിമയത്തെ സംബന്ധിച്ചും പരിശീലനത്തില്‍ ഊന്നല്‍ നല്‍കും. 18 ബാച്ചുകളിലെ 7 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205806/holiday-teachers-meet-at-nochad)