---
title: "കരിയര്‍ മെന്ററിങ്ങ് ആന്റ്  ഗൈഡന്‍സ് ക്ലാസ് "
english_title: "Career mentoring and guidance class at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205987/career-mentoring-and-guidance-class-at-perambra"
published_at: "2024-05-18T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664852991b4ed_1_kariyar.JPG"
keywords: []
---

# കരിയര്‍ മെന്ററിങ്ങ് ആന്റ്  ഗൈഡന്‍സ് ക്ലാസ് 

> **Lead Summary:** **പേരാമ്പ്ര:** ഇഎംഎസ് ഗ്രന്ഥാലയം കൂത്താളിയും എംഡിറ്റ് എന്‍ജിനീയറിങ് കോളേജ് ഉള്ളിയേരിയും സംയുക്തമായി സംഘടിപ്പിച്ച കരിയര്‍ മെന്ററിങ്ങ് ആന്റ് ഗൈഡന്‍സ് ക്ലാസ് ഇഎംഎസ് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര:** ഇഎംഎസ് ഗ്രന്ഥാലയം കൂത്താളിയും എംഡിറ്റ് എന്‍ജിനീയറിങ് കോളേജ് ഉള്ളിയേരിയും സംയുക്തമായി സംഘടിപ്പിച്ച കരിയര്‍ മെന്ററിങ്ങ് ആന്റ് ഗൈഡന്‍സ് ക്ലാസ് ഇഎംഎസ് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് മേപ്പാടി റിട്ട: പ്രിന്‍സിപ്പല്‍ കെ ബഷീര്‍ ക്ലാസ് എടുത്തു.

ഇഎംഎസ് ഗ്രന്ഥാലയം സെക്രട്ടറി പി അച്യുതന്‍ അധ്യക്ഷത വഹിച്ചു. എംഡിറ്റ് കോളേജ് അധ്യാപകരായ ബിബിന്‍ മാത്യു സ്വാഗതവും ടി.ആര്‍ സ്വാതിചന്ദ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205987/career-mentoring-and-guidance-class-at-perambra)