---
title: "പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്തു "
english_title: "A car parked in the backyard of Panthirikara was smashed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/205784/a-car-parked-in-the-backyard-of-panthirikara-was-smashed"
published_at: "2024-05-17T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664711c349280_1_car.JPG"
keywords: []
---

# പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്തു 

> **Lead Summary:** **പന്തിരിക്കര :** പന്തിരിക്കര തോട്ടക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്തു. തോട്ടക്കര കിഴക്കയിൽ മനോജിൻ്റെ വീട്ടിലെത്തിയ 5 അംഗ സംഘമാണ് കാർ തകർത്തതെന്ന് വീട്ടുകാർ പറഞ്ഞു.

## Article Content

**പന്തിരിക്കര :** പന്തിരിക്കര തോട്ടക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അടിച്ചു തകർത്തു. തോട്ടക്കര കിഴക്കയിൽ മനോജിൻ്റെ വീട്ടിലെത്തിയ 5 അംഗ സംഘമാണ് കാർ തകർത്തതെന്ന് വീട്ടുകാർ പറഞ്ഞു.

ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. വീട്ടിൻ്റെ മുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ ചില്ലുകൾ അടിച്ച് തകർക്കുകയും കാറിന് കേട് വരുത്തുകയും ചെയ്തിട്ടുണ്ട്.

നേരെത്തെ വീട്ടിലെത്തി ഭീഷണി മുഴക്കി തിരിച്ചു പോയ സംഘം തിരികെ എത്തിയാണ് കൃത്യം നിർവ്വഹിച്ചതെന്ന് കരുതുന്നു. പെരുവണ്ണാമുഴി പൊലീസിൻ പരാതി നൽകി.

പ്രദേശത്ത് ലഹരി ഉപയോഗം തടഞ്ഞതിലുള്ള പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/205784/a-car-parked-in-the-backyard-of-panthirikara-was-smashed)