പേരാമ്പ്ര : സിപിഐ എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ സി. മൊയ്തുവിന്റെ അകാലവേര്‍പാടില്‍ പാലേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു.

മൗനജാഥയ്ക്കു ശേഷം ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി.
എ.കെ. ശ്രീധരന്‍, എസ്.പി. കുഞ്ഞമ്മദ്, കെ.വി. കുഞ്ഞിക്കണ്ണന്‍, ഒ.ടി. രാജന്‍, റസാഖ് പാലേരി, പാളയാട്ട് ബഷീര്‍, ആര്‍.ബി. കവിത, എന്‍.കെ. മൊയ്തു, കെ.വി. അശോകന്‍, ടി.ടി. കുഞ്ഞമ്മദ്, ഇല്ലത്ത് മോഹനന്‍, പി.സി. സതീശന്‍, പി.ടി. സുരേന്ദ്രന്‍, പി.എസ്. പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് വലിയങ്ങാടിയില്‍ തൊഴിലാളിയായിരിക്കെയാണ് സി. മൊയ്തു ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായത്. തുടര്‍ന്ന് ചങ്ങരോത്ത് പഞ്ചായത്തില്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.
1975 - 77 ലെ അടിയന്തരാവസ്ഥയിലും പിന്നീട് പലപ്പോഴായും രാഷ്ട്രീയ എതിരാളികളുടെ കടന്നാക്രമണത്തിനും പൊലീസ് മര്‍ദനത്തിനും ഇരയായിട്ടുണ്ട്.
ഇടക്കാലത്ത് 10 വര്‍ഷത്തോളം സൗദി അറേബ്യയിലായിരുന്നു. തിരിച്ചുവന്നശേഷം വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സൊസൈറ്റി ഭരണ സമിതി അംഗമായും വര്‍ഗ - ബഹുജന സംഘടനാ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.
സാന്ത്വന പരിചരണ മേഖലയിലും പ്രാദേശിക സേവന രംഗത്തും തുടക്കത്തിലേ ശ്രദ്ധേയനായിരുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ നേതാക്കളായ കെ.കെ. ദിനേശന്‍, കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭന്‍, എം. കുഞ്ഞമ്മദ്, എസ്.കെ. സജീഷ് മുതലായവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
C. Moitu's demise A condolence meeting was organized